ആര്യനാട് ഉഴമലയ്ക്കൽ പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. പുതുക്കുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡരിലെ കുറ്റിയിൽ ഇടിച്ച കാർ മറിയികയായിരുന്നു. ഇതിൽ ഇടിച്ചില്ലായിരുന്നു എങ്കിൽ തോട്ടിലേക്ക് കാർ പതിക്കു മായിരുന്നു.
നെടുമങ്ങാട് ഭാഗത്ത് നിന്നും ആര്യനാട് – പറണ്ടോട് വരികെയായിരുന്നു. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
ഋതികിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിഷ്മയുടെയും മകനാണ് ഋതിക്.
ആര്യനാട് പോലീസ് സ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: