Kerala

വയനാട് പുനരധിവാസം: വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നു – കെ. സുരേന്ദ്രന്‍

Published by

ആലപ്പുഴ: വയനാട് പാക്കേജില്‍ വലിയ കാലതാമസമുണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വീഴ്ചമറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തോട് ഒരു അവഗണനയും കേന്ദ്രത്തിനില്ല. വയനാട് പുനരധിവാസം സംബന്ധിച്ച് സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. കേരളത്തിന് കേന്ദ്രസഹായം ഏത് കാര്യത്തിനാണ് ലഭിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

വയനാട്ടില്‍ സ്ഥലം ഏറ്റെടുക്കുന്നതു മുതല്‍ സകല കാര്യത്തിലും സമ്പൂര്‍ണ പരാജയമാണ്. കേന്ദ്രം നല്‍കിയതും ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണത്തിന്റെ ഒരുചില്ലിക്കാശുപോലും ചെലവാക്കിയിട്ടില്ല. ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് ജനങ്ങളുടെ കണ്ണില്‍ പൊട്ടിയിടാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല.

മെക് സെവന്‍ വിഷയത്തില്‍ ആദ്യം പറഞ്ഞത് സിപിഎം നേതാക്കള്‍ പിന്നീട് വിഴുങ്ങി. അതെന്തന്ന് വിജയരാഘവന്‍ വ്യക്തമാക്കണം. സിപിഎമ്മും കോണ്‍ഗ്രസിനും വര്‍ഗീയതയെ താലോലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വര്‍ഗീയതക്കെതിരെ ശരിയായ നിലപാട് ബിജെപിക്ക് മാത്രമാണ്.

എന്‍എസ്എസിന്റെ പരിപാടിയില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്നതില്‍ ബിജെപി അഭിപ്രായം പറയേണ്ട കാര്യമില്ല. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് എന്‍എസ്എസ് ആണെന്നുും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറും ഒപ്പമുണ്ടായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by