India

സംസ്കാരങ്ങള്‍ നശിപ്പിക്കുവര്‍ക്ക് നേരെ സനാതന ധര്‍മ്മം ചിലപ്പോഴൊക്കെ ആക്രമണവും നടത്തിയിട്ടുണ്ട്: യോഗി ആദിത്യനാഥ്

സംസ്കാരങ്ങളെ സംരക്ഷിച്ചതിന്‍റെ പേരില്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ്. സനാതനധര്‍മ്മം പല സംസ്കാരങ്ങളെയും സംരക്ഷിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ വിശ്വാസങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുവന്നവരെ ആക്രമിച്ചിട്ടുമുണ്ട്. - യോഗി പറഞ്ഞു.

Published by

ലഖ്നൗ: സംസ്കാരങ്ങളെ സംരക്ഷിച്ചതിന്റെ പേരില്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ്. സനാതനധര്‍മ്മം പല സംസ്കാരങ്ങളെയും സംരക്ഷിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ വിശ്വാസങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുവന്നവരെ ആക്രമിച്ചിട്ടുമുണ്ട്. – യോഗി പറഞ്ഞു.

“ഏറെ ആദരിക്കപ്പെടേണ്ട സ്ഥാനത്ത് നിര്‍ത്തേണ്ട സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? അതിന് പിന്നിലുള്ള അവരുടെ താല്‍പര്യങ്ങള്‍ എന്താണ്? ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവരുടെ പിന്‍ഗാമികള്‍ നശിപ്പിക്കപ്പെടും. ലോകസമാധാനം കൊണ്ടുവരാന്‍ സനാതനധര്‍മ്മത്തിന് മാത്രമേ സാധിക്കൂ. – യോഗി ആദിത്യനാഥ് പറയുന്നു.

അയോധ്യയില്‍ നടന്ന പീഠധീശ്വര്‍ ശ്രീധാരാചാര്യ മഹാരാജിന്റെ കഥാ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. മനുഷ്യരാശി നിലനില്‍ക്കണമെങ്കില്‍ ഒരു പോംവഴിയേ ഉള്ളൂ. സനാതനധര്‍മ്മം സംരക്ഷിപ്പെടുക എന്നത്. സനാതനധര്‍മ്മം സുരക്ഷിതമാണങ്കില്‍ എല്ലാവരും സുരക്ഷിതരായിരിക്കും. – യോഗി ആദിത്യനാഥ് പറഞ്ഞു.

മനുഷ്യരാശിയുടെ ആഗോളതലത്തിലുള്ള ക്ഷേമത്തിനും ഇന്ത്യയുടെ ആത്മീയമായ സ്വത്വത്തിനും സനാതനധര്‍മ്മം അനിവാര്യമാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അവിടെ നരകം വിതയ്‌ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്. ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഭൂമിയില്‍ നരകം വിതയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മഥുരയിലെ കൃഷ്ണജന്മഭൂമിയിലും അയോധ്യയിലെ രാമജന്മഭൂമിയിലും ഇത് സംഭവിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by