പ്രധാനമന്ത്രി മോദിയുടെ കുവൈറ്റ് സന്ദര്‍ശനത്തില്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച് അവരുമായി നേരിട്ട് ആശയവിനിമയം നടത്തിയത് ഏറെ ശ്രദ്ധേയമായി. ഇന്ത്യന്‍ തൊഴില്‍ ക്യാമ്പുകളുടെ ക്ഷേമം ഉറപ്പാക്കാനും അവര്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുമുള്ള ആകാംക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രകടിപ്പിച്ചത്.2015ല്‍ അബുദാബി, 2016ല്‍ ഖത്തര്‍, റിയാദ് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലെ പ്രവാസികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ച അനുഭവസാക്ഷ്യങ്ങള്‍ ഈ സന്ദര്‍ശനത്തിലും ആവര്‍ത്തിച്ചു.
ഈ വര്‍ഷം നാല്‍പ്പതിലധികം ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും അമ്പതിലധികംപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കുവൈറ്റ് തീപിടിത്തദുരന്തത്തിനുശേഷം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് ഹൃദയസ്പര്‍ശിയായ നടപടിയായിരുന്നു..പ്രവാസി ക്ഷേമത്തിനായി ഇന്ത്യ-കുവൈറ്റ് ധാരണാപത്രം 2021ല്‍ ഒപ്പുവച്ചതിന്റെ ഫലമായി തൊഴില്‍ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനും ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കി. കുവൈറ്റിലെ തൊഴില്‍ നിയമങ്ങള്‍ പാലിച്ചും തൊഴിലുടമകളുമായി ഭാവനാത്മകവും സമവാകൃതവുമായ ബന്ധം സ്ഥാപിച്ചും പ്രവാസികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം.
വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ഇടപെടലുകള്‍ക്കായി ഇരുരാജ്യങ്ങളും വലിയ സഹകരണമുണ്ട്. പ്രദേശിക സമാധാനം, ആഗോള സമൃദ്ധി എന്നിവയില്‍ പൊതുതാല്‍പ്പര്യങ്ങള്‍ പങ്കിടുന്ന പ്രധാന പങ്കാളികളാണ് ഇന്ത്യയും കുവൈറ്റും.വ്യാപാര സാംസ്‌കാരിക ബന്ധങ്ങളിലൂടെയും വര്‍ഷങ്ങളായി പരസ്പര സഹകരണം ശക്തമാക്കിക്കൊണ്ടിരിക്കുന്നു.വ്യാപാരവും സാംസ്‌കാരിക വിനിമയവുമാണ് ഈ ബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍. കടല്‍പാതയിലൂടെ ഇന്ത്യയിലെയും അറേബ്യയിലെയും വ്യാപാരികള്‍ പരസ്പരം വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നതിന്റെ സാക്ഷ്യങ്ങള്‍ ചരിത്ര രേഖകളില്‍ കാണാം. കുവൈത്ത് സ്വാതന്ത്ര്യം നേടിയ 1961മുതലാണ് ബന്ധം ഔദ്യോഗികമായതും ഗൗരവമേറിയതുമാകുന്നത്. 1962ല്‍ ഇരുരാജ്യങ്ങളും ഔദ്യോഗികതായുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചു.
കുവൈറ്റ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണക്കാരില്‍ ഒന്നാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ കുവൈത്ത് പ്രധാന പങ്ക് വഹിക്കുന്നു. അതുപോലെ കുവൈത്തിലെ നിര്‍മാണ മേഖല, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസം എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ വലിയൊരു വിഭാഗം നിക്ഷിപ്തരാണ്. ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈത്തിലെ സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സംഭാവനകളാണ് നല്‍കുന്നത്.
ബന്ധം ഇരുരാജ്യങ്ങള്‍ക്കും സമഗ്രമായ നേട്ടങ്ങളാണ് നല്‍കുന്നത്. ഉഭയകക്ഷി സഹകരണം വര്‍ദ്ധിച്ച് സമ്പദ് വ്യവസ്ഥയും സാമൂഹിക ഘടകങ്ങളും കൂടുതല്‍ മികവിനും പുരോഗതിക്കും വഴിയൊരുക്കുന്നു.
ധാരണാപത്രങ്ങള്‍, സംയുക്ത നിക്ഷേപ പദ്ധതികള്‍, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുംപ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം പ്രവാസി ക്ഷേമത്തിന് പുതിയ വാതായനങ്ങള്‍ തുറന്നുകൊടുത്തുവെന്നതില്‍ സംശയമില്ല. ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പുവരുത്താനായി തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത വലിയ മുന്നേറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക