തിരുവനന്തപുരം: സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കും. തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍, പ്രകൃതിസ്‌നേഹികള്‍, രാഷ്‌ട്രീയസാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോ എം. വി. പിള്ള അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. വി. പി. ജോയ് ഐ.എ.എസ്., പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ സുഗതകുമാരി അനുസ്മരണപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക