തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്. സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്.
ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്.
ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: