ഭോപ്പാൽ: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ 52 കിലോ സ്വർണ ബിസ്ക്കറ്റും 10 കോടി രൂപയും കണ്ടെത്തി. ആദായ നികുതി വകുപ്പും ലോകായുക്താ പൊലീസും സംയുക്തമായി വനത്തിനുള്ളിൽ നടത്തിയ റെയ്‌ഡിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും കണ്ടെത്താനായത്.
റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ സഹായിയുടെ കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയുണ്ട്. തുടർന്ന് ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമയുടെ വീട്ടിൽ റെയ്ഡ് നടത്തി. പരിശോധനയില്‍ ഒരു കോടിയിലധികം രൂപയും അരക്കിലോ സ്വർണവും വജ്രവും വെള്ളിക്കട്ടികളും സ്വത്ത് സമ്പാദന രേഖകളും കണ്ടെത്തി.
#WATCH | Madhya Pradesh | In a joint action by Bhopal Police and Income Tax, 52 kg of gold and bundles of money were found in an abandoned car in Bhopal during an IT raid. The car was found abandoned in the jungle of Mendori in the Ratibad area. Police and Income Tax are trying… pic.twitter.com/7KOoJ4AZBJ
— ANI (@ANI) December 20, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: