India

യശ്വന്തപുരയിൽ നിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

Published by

ബെംഗളൂരു: ക്രിസ്മസ് – പുതുവത്സര യാത്രാ തിരക്ക് പരിഗണിച്ച് യശ്വന്തപുര മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ഹാസൻ വഴി ഇരുവശങ്ങളിലേക്കുമായി നാല് സർവീസുകളാണ് നടത്തുക. യശ്വന്തപുര മംഗളൂരു ജംഗ്ഷൻ ( 06505) ട്രെയിൻ യശ്വന്തപുരയിൽ നിന്ന് 23, 27 തീയതികളിൽ രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 11.45 ന് മംഗളൂരുവിലെത്തും. മംഗളൂരു- യശ്വന്തപുര ട്രെയിൻ (06506) മംഗളൂരുവിൽ നിന്നും 24, 28 തീയതികളിൽ ഉച്ചയ്‌ക്ക് 1 ന് പുറപ്പെട്ട്  അന്നേ ദിവസം രാത്രി 10.30 ന് യശ്വന്തപുരയിലെത്തും. കുനിഗൽ, ചന്നരായപ്പട്ടണ, ഹാസൻ, സക്ളേശ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാൾ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക