Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗന്ദര്യം നശിച്ച് ചാവക്കാട് ബീച്ച്; വെള്ളക്കെട്ടിനു പിന്നില്‍ അശാസ്ത്രീയ നിര്‍മിതികളെന്ന് നാട്ടുകാര്‍

Janmabhumi Online by Janmabhumi Online
Dec 21, 2024, 10:04 am IST
in main, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ചാവക്കാട് : ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിര്‍മിതികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ സമയം കടല്‍ വെള്ളം കയറി ബീച്ചില്‍ വെള്ളക്കെട്ടുണ്ടാകുന്നത്. ചാവക്കാട് ബീച്ചില്‍ താഴ്ന്ന ഭാഗമായ പാര്‍ക്കിംഗ് മേഖലയിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന ബീച്ചിലേക്കുള്ള പ്രവേശന ഭാഗത്തുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. വേലിയേറ്റ സമയങ്ങളില്‍ കേറുന്ന വെള്ളം ബീച്ചിലെ മറ്റുഭാഗങ്ങളില്‍ നിന്നും വേലിയിറക്കം ഉണ്ടാകുന്നതോടെ തിരികെ ഇറങ്ങിപ്പോകുമെങ്കിലും താഴ്ന്നു കിടക്കുന്ന പാര്‍ക്കിങ് ഏരിയയിലെ വെള്ളം അവിടെത്തന്നെ കിടക്കും. പിന്നീട് ജെ സി ബി ഉപയോഗിച്ച് നിലവിലുള്ള ചാലിനെ കടലുമായി ബന്ധിപ്പിച്ചാണ് കെട്ടിക്കിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. ഇതിനു വേണ്ടി കീറുന്ന കടല്‍ തീരത്തിനോട് ചേര്‍ന്നുള്ള ചാലുകള്‍ ഒറ്റ ദിവസം കൊണ്ട് തന്നെ കടല്‍തിരയടിച്ച് മൂടിപ്പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്ത വേലിയേറ്റത്തില്‍ വീണ്ടും ഇതേ ജോലി ആവര്‍ത്തിക്കണം.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് മണ്ണെടുത്താണ് ടൈല്‍ വിരിച്ച ഫൂട്ട് പാത്തിനോട് ചേര്‍ന്ന് കിടക്കുന്ന പാര്‍ക്കിംഗ് ഏരിയ താഴ്ന്ന പ്രദേശമായത്. ഈ ഭാഗം മണ്ണിട്ട് ഉയര്‍ത്തുകയും മഴവെള്ളം കടലിലേക്ക് ഒഴുക്കാന്‍ ഉണ്ടാക്കിയ ചാല്‍ മൂടുകയും ചെയ്താല്‍ നാട്ടുകാരെയും സന്ദര്‍ശകരേയും ദുരിതത്തിലാക്കുന്ന ബീച്ചിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും.

എന്നാല്‍ ബ്ലാങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഉള്‍പ്പെടെ റോഡിലെ മഴവെള്ളം ബീച്ച് ലൈബ്രറി പരിസരത്ത് നിന്നും ആരംഭിക്കുന്ന കാന വഴി ഒഴുകിയെത്തി ബീച്ച് സെന്ററിലെ കല്‍വര്‍ട്ട് വഴി റോഡിനു പടിഞ്ഞാറ് എത്തി അവിടെനിന്നും തുറന്ന കിടക്കുന്ന ചാലിലൂടെ ഒഴുകി എത്തുന്നത് ബീച്ചിലെ പാര്‍ക്കിംഗ് ഭാഗത്തേക്കാണ്. ബീച്ചിലേക്കുള്ള പ്രധാന പ്രവേശന ഭാഗത്ത് ഫിഷ് ലാന്റിങ് സെന്ററിന് പുറകിലായി കല്‍വര്‍ട്ടില്‍ നിന്നും തുടങ്ങുന്ന ചാല്‍ അവസാനിക്കും. പിന്നീട് പാര്‍ക്കിങ് ഏരിയയിലേക്ക് വെള്ളം പരന്നൊഴുകും. വടക്ക് ദ്വാരക ബീച്ചിന് കിഴക്ക് ഭാഗത്തു നിന്നും തുടങ്ങി ബീച്ച് പാര്‍ക്കിന് കിഴക്ക് വശത്തുള്ള പറമ്പിലൂടെ വെള്ളം ചാലിട്ടൊഴുകി എത്തുന്നതും ഇതേ പാര്‍ക്കിങ് ഏരിയയിലേക്കാണ്. മഴക്കാലത്താണ് ഇതിന്റെ രൂക്ഷത വ്യക്തമാവുകയുള്ളൂ. മഴക്കാലത്ത് കാനയിലൂടെയും മറ്റും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനാണ് പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന വലിയ ചാല്‍ ഉണ്ടാക്കിയിട്ടിട്ടുള്ളത്. ഈ ചാല്‍ തൂറക്കുകയും പാര്‍ക്കിങ് ഏരിയ ഉയര്‍ത്തുകയും ചെയ്താല്‍ കിഴക്ക് നിന്ന് കാനയിലൂടെയും വടക്ക് നിന്ന് ചാലിലൂടെയും ഒഴുകിയെത്തുന്ന വെള്ളം മറ്റു പ്രശ്‌നങ്ങള്‍ ഉയര്‍ത്തും.

മഴവെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നത് ഉള്‍പ്പെടെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനു വിദഗ്‌ദ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്തി ബീച്ചിലെ ദുരിതാവസ്ഥക്ക് പരിഹാരം കാണണം. ബീച്ച് ടൂറിസം വികസനത്തിന് പണം ചിലവഴിക്കുന്നവര്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. ഇതേതുടര്‍ന്ന് ബീച്ചിലേക്കുള്ള പ്രവേശിക്കുന്ന ഭാഗം ഉള്‍പ്പെടെ ബീച്ചിലെ ടൈല്‍ പാകിയ നടപ്പാതയോട് ചേര്‍ന്ന വാഹന പാര്‍ക്കിങ് ഏരിയ വെള്ളത്തിലായി. മുട്ടോളം വെള്ളക്കെട്ടനുഭവപ്പെടുന്ന ഈ ഭാഗത്ത് ചില കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.ജെ സി ബി ഉപയോഗിച്ച് കടലിലേക്ക് ചാല് കീറിയാണ് വെള്ളക്കെട്ട് ഒഴിവാക്കാറ്. അതിരാവിലെ മുതല്‍ ബീച്ചില്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

Tags: Beach TourismChavakkad beachunscientific structures
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ബ്രാന്റ് @ ഒരു വര്‍ഷം; ടൂറിസം കുതിപ്പില്‍ ലക്ഷദ്വീപ്

World

മാലദ്വീപിനെ ഒഴിവാക്കൂ, ഭാരതത്തിലേക്ക് പോകൂ: പൗരന്മാരോട് ഇസ്രായേല്‍

Kerala

കേരളം വെയിലത്ത് വെന്തുരുകുമ്പോൾ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്ന് വ്യക്തമാക്കണം: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies