ന്യൂദല്‍ഹി: സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന നിയമങ്ങള്‍ പുരുഷന്മാരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഉപകരണമാക്കി മാറ്റരുതെന്ന് സുപ്രീംകോടതി. വിവാഹമോചന കേസുകളില്‍ ഭാര്യമായിരുന്നവര്‍ക്ക് ജീവനാംശം നല്കുന്നത് ഇരുവരുടെയും സാമ്പത്തിക നില തുല്യമാക്കാനല്ല. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുന്‍ ഭാര്യ ജീവനാംശമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടുവെന്ന യുവാവിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരുടെ പരാമര്‍ശം.
മുന്‍ ഭാര്യയും കുടുംബവും വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇത് പിന്നീട് മൂന്ന് കോടിയായി വര്‍ധിപ്പിച്ചെന്നും യുവാവിന്റെ ഹര്‍ജിയില്‍ പറയുന്നു.
സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിയമവ്യവസ്ഥകളെ ദുരുപയോഗം ചെയ്യരുത്. ഈ നിയമങ്ങള്‍, ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ വേണ്ടിയുള്ളതല്ല. വിവാഹമോചനത്തിന് ശേഷം ഭര്‍ത്താക്കന്മാര്‍ ദരിദ്രനാവുകയാണെങ്കില്‍ പണം നല്കാന്‍ മുന്‍ ഭാര്യമാര്‍ തയാറാകുമോ എന്നും കോടതി ചോദിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, യുവാവിനെതിരെ മുന്‍ ഭാര്യ നല്കിയ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: