Sports

സൗത്ത് സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം

Published by

ചങ്ങനാശേരി: വനിതകള്‍ക്കായുള്ള സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചങ്ങനാശേരയിലെ അസംപ്ഷന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ആദ്യദിനം നടന്ന മത്സരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ പലതും വിജയിച്ചപ്പോള്‍ ചിലര്‍ക്കെല്ലാം തോല്‍വി രുചിച്ചു.

കേരള സര്‍വ്വകലാശാല കര്‍ണാടക സര്‍വ്വകലാശാലയ്‌ക്കെതിരെ (59-25) വിജയം നേടി. അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാലയെ ഗുണ്ടൂരില്‍ നിന്ന് കെഎല്‍ഇഎഫ് ഡീം സര്‍വകലാശാല (51-58)തോല്‍പ്പിച്ചു.

ജയത്തോടെയായിരുന്നു മൈസൂര്‍ സര്‍വ്വകലാശാലയുടെ തുടക്കം. വിക്രമ സിംഹപുരി സര്‍വ്വകലാശാല ആന്ധ്രാപ്രദേശിനെ (56-3) തോല്‍പിച്ചു. ഇന്നലെ രാവിലെ തമിഴ് നാട്ടില്‍ നിന്നുള്ള ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റി (53-33) കൃഷ്ണ യൂണിവേഴ്‌സിറ്റി മച്ചിലിപാളയത്തെയും വൈകിട്ട് മംഗലാപുരത്തെ നിറ്റീ ഡീംഡ് യൂണിവേഴ്‌സിറ്റിയെയും(49-28) പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്ക് നീങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by