കൊല്ലം: നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൈലാപൂരില്‍ ആണ് സംഭവം.
മൈലാപൂര് സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ് ഫൈസല്‍.
ഫൈസലിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു.
മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ലോറിക്ക് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.ഫൈസലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: