വാഷിംഗ്ടൺ : സിറിയയിൽ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് കൊല്ലപ്പെട്ടു .യുഎസ് സെൻട്രൽ കമാൻഡാണ് ഈ വിവരം പുറത്ത് വിട്ടത്. സിറിയയിലെ ദയാർ അസ് സാവർ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിലാണ് അബു യൂസിഫും മറ്റൊരു ഐഎസ് ഭീകരനും കൊല്ലപ്പെട്ടത്.
സൈനിക ഉദ്യോഗസ്ഥർക്ക് എതിരെ ആക്രമണം ആസൂത്രണം ചെയ്യാൻ ശ്രമിക്കുന്ന ഭീകരരെ തെരഞ്ഞ് പിടിച്ച് അവസാനിപ്പിക്കുകയാണ് യുഎസ് സേന . മുമ്പ് സിറിയൻ അസദ് ഭരണകൂടത്തിന്റെയും റഷ്യക്കാരുടെയും നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്.
സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് പുനഃസംഘടിപ്പിക്കാൻ ഐഎസിനെ അനുവദിക്കില്ല. നിലവിൽ സിറിയയിലെ കേന്ദ്രങ്ങളിൽ കഴിയുന്ന 8,000 ത്തിലധികം ഐഎസ് പ്രവർത്തകരെ തടങ്കലിൽ നിന്ന് പുറത്താക്കാനുള്ള ഉദ്ദേശ്യം ഐഎസിനുണ്ട്. ഇവരെ എല്ലാവരെയും ഞങ്ങൾ ആക്രമണാത്മകമായി ലക്ഷ്യമിടുന്നു.- എന്നാണ് യുഎസ് സേന വ്യക്തമാക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: