ന്യൂദല്‍ഹി: നരേന്ദ്രമോദിയെ വിമര്‍ശിച്ച അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന് എതിരെ ആഞ്ഞടിച്ചതാണ് 2024ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് കാരണമായതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2023 ജനവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്‌ക്കെതിരെ ഒരു പിടി ആരോപണം ഉയര്‍ത്തി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജോര്‍ജ്ജ് സോറോസ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു പ്രസംഗം നടത്തിയത്. അതില്‍ അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിച്ചുവെന്നും നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും അദാനിപ്രശ്നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു.
ഈ പ്രസംഗത്തിനെതിരെ ഇന്ത്യയിലെ ആഞ്ഞടിച്ചത് സ്മൃതി ഇറാനിയാണ്. 2023 ഫെബ്രുവരി 17നാണ് സ്മൃതി ഇറാനി ജോര്ജ്ജ് സോറോസിനെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുക എന്ന ദുരുദ്ദേശ്യമാണ് ജോര്‍ജ്ജ് സോറോസിന് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. തന്റെ ആഗ്രഹങ്ങള്‍ക്ക് ഒപ്പിച്ച് നീങ്ങുന്ന ഒരു സര്‍ക്കാരിനെയാണ് ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നതെന്നും മോദി സര്‍ക്കാരില്‍ നിന്നും അത് ലഭിക്കുമെന്ന് കരുതേണ്ടെന്നും സ്മൃതി ഇറാനി അന്ന് ആഞ്ഞടിച്ചിരുന്നു.
ഇതാണ് സ്മൃതി ഇറാനി മത്സരിച്ച യുപിയിലെ അമേഠിയില്‍ സോറോസുമായി ബന്ധപ്പെട്ട എന്‍ജിഒകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ കാരണം. മുസ്ലിങ്ങളുടെ വോട്ട് പ്രത്യേക പ്രചാരണത്തിലൂടെ അവര്‍ പോക്കറ്റിലാക്കി. കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതില്‍ ഈ എന്‍ജിഒകള്‍ വിജയിച്ചിരുന്നു. മറ്റു ചില രഹസ്യനീക്കങ്ങളിലൂടെ വേറെയും വോട്ടുകള്‍ അവര്‍ സ്വന്തമാക്കുകയായിരുന്നു. ഇതാണ് സ്മൃതി ഇറാനി തോല്‍ക്കാന്‍ ഒരു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. .
ഇതിന് സമാനമായ ചില നീക്കങ്ങള്‍ ഇക്കഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവിച്ചിരുന്നു. ചില എന്‍ജിഒകള്‍ അതീവരഹസ്യമായി വീട് വീടാന്തരം കയറിയിറങ്ങി ന്യൂനപക്ഷഭവനങ്ങളിലും പിന്നാക്കജാതിക്കാര്‍ക്കിടയിലും നടത്തിയ വിദ്വേഷപ്രചാരണം അവിടുത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: