തൃശ്ശൂര്‍: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഎഫ്) രൂപീകരിച്ച റാങ്കിംഗ് പട്ടിക 2024 ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പ്രഖ്യാപിച്ചു.
എന്‍ഐആര്‍എഎഫ് മാതൃകയെ അടിസ്ഥാനമാക്കി സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാണ് കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഎഫ്) തയ്യാറാക്കിയിരിക്കുന്നത്. പ്രൊഫ. ഗംഗന്‍ പ്രതാപിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് റാങ്കിംഗിന് നേതൃത്വം നല്‍കിയത്. 449 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രഥമ റാങ്കിംഗില്‍ പങ്കെടുത്തു.
മാനദണ്ഡങ്ങള്‍:
ടീച്ചിംഗ് ലേണിംഗ് ആന്‍റ് റിസോഴ്സസ് (30%)
നോളേജ് ഡിസിമിനേഷന്‍ ആന്‍റ് റിസര്‍ച്ച് എക്സലന്‍സ് (30%)
ഗ്രാജുവേഷന്‍ ഔട്ട്കം (20%)
ഔട്ട്‌റീച്ച് ആന്‍റ് ഇന്‍ക്ലൂസിവിറ്റി (10%)
സയന്‍റിഫിക് ടെമ്പര്‍ ആന്‍റ് സെക്യുലര്‍ ഔട്ട്ലുക്ക് (10%)
പ്രധാനപ്പെട്ട റാങ്കുകള്‍:
സര്‍വ്വകലാശാലകള്‍:
കൊച്ചിന്‍ സയന്‍സ് ആന്‍റ് ടെക്നോളജി യൂണിവേഴ്സിറ്റി
കേരള യൂണിവേഴ്സിറ്റി
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
ആര്‍ട്സ് & സയന്‍സ് കോളേജുകള്‍:
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, എറണാകുളം
സെന്‍റ് തെരേസാസ് കോളേജ്, എറണാകുളം
എഞ്ചിനീയറിംഗ് കോളേജുകള്‍:
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍
ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജുകള്‍:
ഗവണ്‍മെന്‍റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, കോഴിക്കോട്
ഫറൂഖ് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്
നേഴ്സിംഗ് കോളേജ്:
ഗവണ്‍മെന്‍റ് നേഴ്സിംഗ് കോളേജ്, തിരുവനന്തപുരം
മൂല്യനിര്‍ണയ രീതി:
ഡേറ്റ ശേഖരണത്തിനും പരിശോധനക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു. CSIR-NIScPR, InPass, Web of Science തുടങ്ങിയ അന്താരാഷ്‌ട്ര ഡാറ്റാബേസുകള്‍ ഉപയോഗിച്ച് ഗവേഷണ രേഖകളും പേറ്റന്റുകളും പരിശോധിച്ചു.
റാങ്കിംഗ് പോര്‍ട്ടല്‍: കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പോര്‍ട്ടലായ www.kirf.kshec.org സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: