ന്യൂയോര്‍ക്ക്: അദാനിയ്‌ക്കെതിരെ കൈക്കൂലിക്കുറ്റം ആരോപിക്കുകയും അദാനിയ്‌ക്ക് ശിക്ഷവിധിക്കുകയും ചെയ്ത് യുഎസ് ജഡ്ജി ബ്രിയോണ്‍ പീസിന് പണി കിട്ടി. അദ്ദേഹം അറ്റോര്‍ണി പദവിയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.
യുഎസിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിലെ ജഡ്ജിയായിരുന്നു ബ്രിയോണ്‍ പീസ്. 2025 ജനവരി 10 മുതല്‍ ജോലിയില്‍ നിന്നും വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
അദാനിയെ കുറ്റപ്പെടുത്തിയ ബ്രിയോണ്‍ പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം
യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്‌ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്.
ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നത് ജോര്‍ജ്ജ് സോറോസിന്റെ വിവിധ എന്‍ജിഒ സംഘടനകളുടെ ടൂള്‍കിറ്റാണ്. യുഎസ് പ്രസിഡന്‍റായി വീണ്ടും ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയാണ്. ജോര്‍ജ്ജ് സോറോസിന് കൂടുതല്‍ അടുത്തം ജോ ബൈഡന്റെ ഡമോക്രാറ്റുകളോടാണ്. മാത്രമല്ല, മോദിയുമായി അടുപ്പമുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെയാണ് ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒകളുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇനി ക്ഷീണകാലമായിരിക്കും.
അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി, വഞ്ചനാകുറ്റം വിധിച്ചതുള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെട്ട പല വിവാദ കേസുകളിലും പങ്കുള്ള വ്യക്തിയാണ് ബ്രിയോണ്‍ പീസ് എന്ന അറ്റോര്‍ണി. 120 രാജ്യങ്ങളില്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവരുടെ പല ലക്ഷ്യങ്ങളില്‍ ഒന്ന് അതത് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നതാണ്. ഇതിന് സഹായകരമായ വിധി പ്രസ്താവിച്ച് എതിരാളികളെ തകര്‍ക്കലും ബ്രിയോണ്‍ പീസിനെപ്പോലുള്ള ജഡ്ജികളുടെ രഹസ്യ അജണ്ടയാണ്.
യുഎസ് ജഡ്ജി ബ്രിയോണ്‍ പീസ് അദാനിയ്‌ക്കെതിരെ എന്ത് കുറ്റം വിധിച്ചു?
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതോര്‍ജം വില്‍ക്കാനുള്ള കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ്. അറ്റോർണി ബ്രിയോണ്‍ പീസിന്റെ ഓഫീസ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീന്‍ എനര്‍ജി, അസൂർ പവർ എന്നിവക്കെതിരെയാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) അദാനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. റിന്യൂവബിൾ എനർജി കമ്പനികളായ അദാനി ഗ്രീൻ, അസൂർ പവർ എന്നിവയ്‌ക്ക് ഇന്ത്യൻ സർക്കാർ നൽകിയ കോടിക്കണക്കിന് ഡോളറിന്റെ സോളാർ എനർജി പദ്ധതികൾ മുതലെടുക്കാനായി കൈക്കൂലി നൽകിയതായാണ് എസ്ഇസിയുടെ ആരോപണം. ഇതിന്റെ പേരില്‍ അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: