കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമായതായി കോടതി അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവ നടിയുടെ പരാതി. ഈ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് ഒമറിനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം ആണെന്നും നടിയുമായി മികച്ച സൗഹൃദം ആയിരുന്നുവെന്നും ഒമര്‍ പ്രതികരിച്ചിരുന്നു. ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകില്ലെന്നും സംവിധായകന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: