തിരുവനന്തപുരം: ഇന്നും സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്.
ഇന്നലെ പവന് 520 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. യുഎസിലെ ജിഡിപി പ്രതീക്ഷിച്ചതിലും ഉയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.
അതേസമയം വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന് 98,980 രൂപയുമാണ് ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക