കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന അമിത് ഷായുടെ പ്രസംഗ ഭാഗങ്ങള്‍
‘ഇപ്പോഴൊരു ഫാഷന്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ എന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
ഇത്രയധികം തവണ ഈശ്വരനെ വിളിച്ചിരുന്നെങ്കില്‍ ഏഴു ജന്മം അവര്‍ക്ക് സ്വര്‍ഗം ലഭിച്ചേനെ’
അമിത് ഷാ പറഞ്ഞത് ബഹുമാനപ്പെട്ട സ്പീക്കര്‍,
ഇപ്പോഴൊരു ഫാഷന്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ അംബേദ്കര്‍ എന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്രയധികം തവണ ഈശ്വരനെ വിളിച്ചിരുന്നെങ്കില്‍ ഏഴു ജന്മം അവര്‍ക്ക് സ്വര്‍ഗം ലഭിച്ചേനെ. പക്ഷേ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. വളരെ നല്ല കാര്യമാണവര് ചെയ്യുന്നത്. അംബേദ്കറുടെ പേര് ഇവര്‍ പറഞ്ഞുതുടങ്ങിയല്ലോ. അംബേദ്ക്കറുടെ പേര് നൂറുതവണ ഇവര്‍ പറയുന്നുണ്ടല്ലോ. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അംബേദ്കര്ജിയെപ്പറ്റിയുള്ള ഇവരുടെ മനോഭാവം എന്തായിരുന്നു? ഇതു ഞാന്‍ പറഞ്ഞു തരാം. രാജ്യത്തിന്റെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് അംബേദ്കറെ എന്തിനാണിവര്‍ ഒഴിവാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളില്‍ താന്‍ അസന്തോഷവാനാണെന്ന് അംബേദ്കര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിലും ആര്‍ട്ടിക്കിള്‍ 370 ന്റെ കാര്യത്തിലും അസന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അംബേദ്കറും രാജാജിയും മന്ത്രിസഭയില്‍ നിന്ന് ഒഴിവായതിനെപ്പറ്റി നെഹ്റു പറഞ്ഞത് ഇപ്രകാരമാണ്. രാജാജി പോകുന്നത് ചെറിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ അംബേദ്കര്‍ രാജിവെച്ച് പോകുന്നത് മന്ത്രിസഭ കാര്യമായി എടുക്കുന്നില്ല എന്ന്. പിന്നാക്ക ജനവിഭാഗം വലിയ വോട്ട് ബാങ്കായി ശക്തികാണിക്കുന്നത് കൊണ്ടു മാത്രമാണ് നിങ്ങളിപ്പോള്‍ അംബേദ്കര്‍ അംബേദ്കര്‍ എന്ന് നിരന്തരം പറയുന്നത്. അംബേദ്കറിന്റെ ജന്മനാടായ മൗവില്‍ സ്മാരകം പണിയാന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അതു നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മിച്ചത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. അദ്ദേഹം വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ലണ്ടനിലും നാഗ്പൂരിലും ദല്‍ഹിയിലും മുംബൈയിലുമെല്ലാം അംബേദ്കര്‍ സ്മാരകങ്ങള്‍ നിര്‍മിച്ചതും ബിജെപി സര്‍ക്കാര്‍ മാത്രമാണ്… (അംബേദ്കറോട് നെഹ്റു മുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ചെയ്തത് വിശദീകരിച്ചുകൊണ്ട് അമിത് ഷാ പ്രസംഗം തുടര്‍ന്നു).
ബുധനാഴ്ച ബിജെപി ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നുണപ്രചാരണത്തില്‍ അമിത് ഷായുടെ പ്രതികരണം
‘ഭരണഘടനയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍, കോണ്‍ഗ്രസ് എക്കാലവും അംബേദ്കര്‍ വിരോധികളായിരുന്നു എന്ന വെളിപ്പെടത്തലുകള്ക്ക് അവര്‍ക്ക് ഉത്തരങ്ങളൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് എക്കാലവും ഭരണഘടനക്ക് തന്നെ വിരുദ്ധമായിരുന്നു എന്നതിലും അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. സംവരണ വിരുദ്ധരായിരുന്നു കോണ്‍ഗ്രസ് എന്നതിനും മറുപടിയുണ്ടായില്ല. വീരസവര്‍ക്കറുടെ വിരോധികളാണ് കോണ്‍ഗ്രസ് എന്നതിനും ഉത്തരമുണ്ടായില്ല. കോണ്‍ഗ്രസ് ഒബിസിക്ക് എതിരാണെന്നതിനും അവര്‍ക്ക് മറുപടിയില്ല. അടിയന്തരാവസ്ഥയുടെ പാപം കോണ്‍ഗ്രസന്റെ ഭരണകാലത്താണ് ഉണ്ടായത്. അതിനും വ്യക്തമായ ഉത്തരം അവര്‍ക്ക് നല്‍കാനായില്ല. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്നതിനെ കോണ്‍ഗ്രസ് എക്കാലവും എതിര്‍ത്തു. ഭരണഘടനാ ചര്‍ച്ചയില്‍ അതും വെളിപ്പെട്ടു. ജുഡീഷ്യറിയോട് കോണ്‍ഗ്രസ് ചെയ്ത അപമാനങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. ഭരണഘടനയെ മറികടന്ന് ഭാരതത്തിന്റെ മണ്ണ് വിദേശരാജ്യത്തിന് കൈമാറിയ പാപവും കോണ്‍ഗ്രസാണ് ചെയ്തത് എന്ന കാര്യവും വ്യക്തമായി.
ഇതോടെയാണ് കോണ്‍ഗ്രസ് അവര്‍ക്കറിയാവുന്ന പഴയ രീതിയിലേക്ക് വീണ്ടും കടന്നത്. അവര്‍ എന്റെ പ്രസംഗത്തിന്റെ ഒരുഭാഗം മാത്രമെടുത്ത് ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. എന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് ദയവായി എത്തിക്കണം. അപ്പോള്‍ പാലും വെള്ളവും വേര്തിരിഞ്ഞുവരിക തന്നെ ചെയ്യും. സ്വപ്നങ്ങളില്‍ പോലും ബാബാ സാഹേബിനെപ്പറ്റി ചിന്തിക്കുന്ന സംസ്കാരത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും വന്നവരാണ് ഞങ്ങള്‍. ബാബാ സാഹേബിനെ അപമാനിക്കാന്‍ ഞങ്ങള്‍ക്കൊരിക്കലും കഴിയില്ല. രാജ്യത്ത് ഭരണഘടന ഉണ്ടാക്കുന്നതിലും രാജ്യത്തെ പിന്നാക്ക വിഭാഗക്കാര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നീതി നല്‍കുന്നതിലും രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തില്‍ സ്ഥാപിക്കുന്നതിലും ബാബാ സാഹേബ് വഹിച്ച പങ്കിനെപ്പറ്റി നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. രാജ്യം മുഴുവനും ബാബാ സാഹേബിനോട് നന്ദി രേഖപ്പെടുത്തുന്നു. ചുരുങ്ങിയ പക്ഷം, ഞങ്ങള്‍ക്കൊരിക്കലും ബാബാ സാഹേബിനെ അപമാനിക്കുന്ന യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. പ്രസംഗം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന്റെ ഹീനശ്രമത്തെ ഒരിക്കല്‍ക്കൂടി ശക്തമായി അപലപിക്കുന്നു.’മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: