കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് മാസ്കോട്ടായ ചിക്കുവിനെ പുതിയ രൂപത്തില്‍ പുറത്തിറക്കുന്നു. യുവതലമുറകളുടെ ഊര്‍ജ്ജസ്വലമായ താല്പര്യങ്ങളെ കണക്കിലെടുത്തുള്ള ഒരു മാറ്റമാണിത്. പ്രശസ്ത സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ച് വണ്ടര്‍ലാ ‘അഡ്വെഞ്ചേഴ്സ് ഓഫ് ചിക്കു വൈല്‍ഡ് റൈഡ്’ എന്ന പുത്തന്‍ സിജിഐ ഫിലിമും പുറത്തിറക്കുന്നു. അഡ്വെഞ്ചേഴ്സ് ഓഫ് ചിക്കു എന്ന അനുഭവത്തെ ഈ ഫിലിം പുനര്‍ നിര്‍വചിക്കുന്നു.
ചിക്കുവും സുഹൃത്തുക്കളും ഒരു ആധുനിക സ്കെയ്റ്റ് ബോര്‍ഡില്‍ അറിയാതെ കയറിപ്പറ്റുകയും അത് നിയന്ത്രണമില്ലാതായി അപകടങ്ങളില്‍ പെടുകയും സസ്പെന്‍സ് നിറഞ്ഞ വഴിത്തിരിവുകളില്‍ എത്തി ത്രസിപ്പിക്കുന്ന രക്ഷപ്പെടലുകളില്‍ അവസാനിക്കുകയും ചെയ്യുന്നതാണ് ഫിലിം.
കൊച്ചി വണ്ടര്‍ലായില്‍ നടന്ന ചടങ്ങില്‍ ചിക്കുവിന്റെ പുതിയ രൂപവും ഇന്ററാക്റ്റീവ് സിനിമയും പുറത്തിറക്കി. വണ്ടര്‍ലാ ഹോളിഡേയ്സ് എംഡി അരുണ്‍ കെ. ചിറ്റിലപ്പിള്ളി, സിഒഒ ധീരന് ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം.എ, റെഡ് റെയോണ്‍ സിഒഒ സാല്‍വോ ഫല്ലീക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരതത്തിലെ പ്രേക്ഷകര്‍ക്കായി അനുപമവും ലോകോത്തരവുമായ ഉല്ലാസം വാഗ്ദാനം ചെയ്യുകയാണ് അഡ്വെഞ്ചേഴ്സ് ഓഫ് ചിക്കു എന്ന പുതിയ സിനിമയെന്ന് അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു: ഓണ്‍ലൈന്‍ പോര്‍ട്ടലായ https://bookings.wonderla.com- ലൂടെ ടിക്കറ്റുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: