ന്യൂദല്‍ഹി: ഇനി രാഹുല്‍ ഗാന്ധിയെ നിലയ്ക്ക് നിര്‍ത്താന്‍ ഗ്രേറ്റ് ഖാലി എന്ന ഗുസ്തിതാരത്തെ കൊണ്ടുവരേണ്ടിവരുമെന്ന് സോഷ്യല്‍ മീഡിയ. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് മുന്‍പാകെ ബിജെപി നേതാക്കള്‍ക്ക് നേരെ നടത്തിയ പരുക്കന്‍ പെരുമാറ്റവും അതിക്രമവുമാണ് സമൂഹമാധ്യമത്തിലെ ഈ ട്രോളിന് കാരണം. ജോണ്‍ സീന, ദി അണ്ടര്‍ ടേക്കര്‍ തുടങ്ങിയ ആഗോള പ്രശസ്തരായ ഫ്രീസ്റ്റൈല്‍ ഗുസ്തിതാരങ്ങളെ മലര്‍ത്തിയടിച്ച താരമാണ് ഇന്ത്യക്കാരനായ ഗ്രേറ്റ് ഖാലി. പഞ്ചാബ് ടെറര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
അദ്ദേഹം ഒരു ബിജെപി എംപിയെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും മറ്റൊരു വനിതാ ബിജെപി എംപിയെ അധിക്ഷേപിക്കുകയും ചെയ്തു. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ പ്രതാപ് സാരംഗി എന്ന ബിജെപി എംപി ഐസിയുവില്‍ ചികിത്സയിലാണ്. നാഗാലാന്‍റില്‍ നിന്നുള്ള പിന്നാക്കവര്‍ഗ്ഗ എംപി ഫാങ് നോന്‍ കോണ്യാക് പറഞ്ഞത് രാഹുല്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ്. ഇതോടെയാണ് രാഹുല്‍ ഗാന്ധി വിഡ്ഡിയായ പപ്പുവല്ല, പേടിക്കേണ്ട ഒരു ഗുണ്ട തന്നെയാണെന്ന വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അക്രമസ്വഭാവം കണക്കിലെടുത്ത് ഗുണ്ട രാഹുല്‍ ഗാന്ധി (#GoondaRahulGandhi) എന്നൊരു ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി വ്യാഴാഴ്ച ഓടിയിരുന്നു.
ഇതോടെയാണ് ബിജെപിയില്‍ ചേര്‍ന്ന പണ്ടത്തെ ഡബ്ല്യുഡബ്ല്യു എഫ് ഗുസ്തിതാരം ഗ്രേറ്റ് ഖാലി വന്നാല്‍ മാത്രമേ രാഹുലിന്റെ അടുത്ത് മുട്ടിനില്‍ക്കാന്‍ കഴിയൂ എന്ന രീതിയില്‍ ട്രോള്‍ പരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക