World

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

Published by

ടെഹ്റാൻ : സ്ത്രീകൾക്ക് ശ്വാസംമുട്ടിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖമേനി . എന്നാൽ ഇപ്പോൾ സ്ത്രീകളെ ലോലമായ പൂക്കളെന്നാണ് ഖമേനി വിശേഷിപ്പിച്ചിരിക്കുന്നത്.

‘ സ്‌ത്രീ ഒരു പൂവ് പോലെയാണ്, വേലക്കാരിയല്ല, വീട്ടിൽ ഒരു പൂവായിട്ടാണ് സ്ത്രീയെ കാണേണ്ടത്. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം”, ഖമേനി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഖമേനിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നിരവധി സ്ത്രീകൾ തെരുവിലിറങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും 2022 ൽ 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് ശേഷം . കടുത്ത ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾ ഇറാനിൽ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഖമേനിയുടേ പുതിയ പ്രസ്താവന .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by