കോട്ടയം: പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശ ദേശീയ വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചു. ഈ മേഖലകളെ ഒഴിവാക്കാന്‍ ഒരു വര്‍ഷം മുന്‍പ് സംസ്ഥാന വന്യജീവിബോര്‍ഡ് തീരുമാനമെടുത്തെങ്കിലും ഒരു വര്‍ഷം വൈകിയാണ് ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. എയ്ഞ്ചല്‍വാലി മേഖലയിലെ 502.723 ഹെക്ടര്‍ സ്ഥലമാണ് പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനു പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍ ഈയാഴ്ച ഇവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അതു മാറ്റി വച്ചു. തുടര്‍ നടപടികളുടെ ഭാഗമായി മന്ത്രാലയം പ്രതിനിധികള്‍ സ്ഥലം പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: