India

മുസ്ലീം സമുദായം കൈവശപ്പെടുത്തിയിരിക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങൾ തിരിച്ചറിഞ്ഞതായി കർണിസേന : ഇവ തിരികെ പിടിച്ച് പൂജകൾ ആരംഭിക്കും

Published by

ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡിലെ മുസ്ലീം ആധിപത്യമുള്ള സരായ് റഹ്മാനിൽ 50 വർഷത്തിലേറെ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി. വർഷങ്ങളായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശമായതിനാൽ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. കർണി സേന, ബജ്‌റംഗ്ദൾ തുടങ്ങിയ ഹൈന്ദവ സംഘടനകൾ ഇത് സംബന്ധിച്ച് വിവരമറിഞ്ഞ് പ്രദേശത്തെത്തി .

ലോക്കൽ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ആളുകളെ സമാധാനിപ്പിച്ചു. ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് കർണി സേന ജില്ലാ ഭരണകൂടത്തിന് നിവേദനവും നൽകിയിട്ടുണ്ട്. വർഷങ്ങളായി ഈ ക്ഷേത്രം കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇവിടെ പൂജകൾ നടക്കുന്നില്ലെന്നും അഖിലേന്ത്യ കർണി സേന സംസ്ഥാന പ്രസിഡൻ്റ് ജ്ഞാനേന്ദ്ര സിങ് ചൗഹാൻ പറഞ്ഞു.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗം കുഴിച്ചിട്ട നിലയിലായിരുന്നു. വി എച്ച്പി പ്രവർത്തകർ ക്ഷേത്രത്തിന് സമീപത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ശിവലിംഗം കണ്ടെത്തി ക്ഷേത്രത്തിനകത്ത് എത്തിക്കുകയും ചെയ്തു.

ക്ഷേത്രത്തിന് സുരക്ഷയൊരുക്കുമെന്നും ഇവിടെയുള്ള ആരാധനകൾ തടയില്ലെന്നും പോലീസ് ഉറപ്പുനൽകി. അന്വേഷണവും ക്ഷേത്രത്തിന് സംരക്ഷണവും നൽകണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ക്ഷേത്രം തുറന്ന് വൃത്തിയാക്കിയതായി ബന്നാദേവി പൊലീസ് സ്റ്റേഷൻ ഇൻചാർജ് പങ്കജ് മിശ്ര പറഞ്ഞു.

യുപിയിൽ മുസ്ലീം സമുദായം കൈവശപ്പെടുത്തിയിരിക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങൾ കർണി സേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗ്യാനേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു. ഈ ക്ഷേത്രങ്ങൾ ഉടൻ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക