India

മലയാളി മാധ്യമ സംഘം കൂടിക്കാഴ്ച നടത്തി; ഗുജറാത്തിന്റെ മാറ്റം, രാജ്യത്തിന്റെ വികസന യാത്രയിലെ അത്യന്താപേക്ഷിതം: ഭൂപേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ കേരളത്തിലെ വനിതാ മാധ്യമപ്രതിനിധി സംഘം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിലുള്ള നയങ്ങളിലൂടെ, ഇന്ത്യ ലോകത്ത് വലിയ മുന്നേറ്റം കൈവരിച്ചു. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സന്ദേശം, രാജ്യത്തിന്റെ എല്ലാ മേഖലയിലുമായി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.’ൂപേന്ദ്ര പട്ടേല്‍ പറഞ്ഞു:
ഗുജറാത്തിന്റെ സാംസ്‌കാരിക പൈതൃകവും വിജയകരമായ വികസനത്തിലൂടെ നേടിയ നേട്ടങ്ങളും അടുത്തറിയാനുള്ള ഈ ശ്രമം, സംസ്ഥാനത്തിന്റെ ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമായ പങ്കുണ്ട്. ‘ഈ സന്ദര്‍ശനം ഗുജറാത്തിന്റെ വളര്‍ച്ചയുടെ കഥ പ്രചരിപ്പിക്കും,’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സന്ദര്‍ശന പ്രമേയം പ്രചരിപ്പിക്കുന്ന സ്ഥലമായി ഗുജറാത്ത്, മാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശുചിത്വ യജ്ഞങ്ങള്‍ മുതല്‍ വ്യവസായത്തിലെ പുരോഗതി വരെ ഗുജറാത്തിന്റെ വിജയകരമായ സംരംഭങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നു. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായിരുന്ന പല ഉല്‍പ്പന്നങ്ങളും നമുക്ക് സ്വന്തം രാജ്യത്ത് തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമായിട്ടുണ്ട്.ശുചിത്വം, ഗ്രീന്‍ എനര്‍ജി’ എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ നടപ്പിലാക്കിയതായും, ‘അടുക്കളകളിലും, വ്യവസായങ്ങളിലും, സമൂഹത്തിലെ ഓരോ മേഖലയില്‍ മുന്നേറ്റം ഉണ്ടാക്കുകയാണ്‌ലക്ഷ്യം’ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഗുജറാത്തിന്റെ ഈ മാറ്റം, രാജ്യത്തിന്റെ വികസന യാത്രയിലെ അത്യന്താപക്ഷണമാണ്.’സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തുന്നതിന്, ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയം പ്രേരണയാണ്,

ഗുജറാത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിച്ച്, കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ സമ്മാനങ്ങളോടെ ആദരിച്ചു. പിഐബി, അഹമ്മദാബാദിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രകാശ് മഗ്ദൂം, ഡെപ്യൂട്ടി ഡയറക്ടര്‍ ആരോഹിബെന്‍ പട്ടേല്‍, പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആതിര തമ്പി, കേരളത്തിലെ പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘത്തിന് യാത്രാശംസകള്‍ നല്‍കി.
സന്ദര്‍ശനം, ഡിസംബര്‍ 23 വരെ നീണ്ടുനില്‍ക്കുന്നു, അത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയമാറ്റം, ഐക്യത്തിന്റെ അര്‍ഥം, ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്നതാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക