കൊച്ചി: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മട്ടാഞ്ചേരി സ്വദേശികളായ ഷമീർ (34), തൗഫീഖ് (29) എന്നിവരെ എൻ.ഡി.പി.എസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.
ഷെമീർ പശ്ചിമകൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണ്. ഇരുവരും പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തുടർന്നതിനാൽ ഡി.സി.പി. കെ.എസ്. സുദർശൻ എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് അയച്ചതിനെ തുടർന്നാണ് ഒരുവർഷത്തേക്ക് തടവിലാക്കാൻ ഉത്തരവിട്ടത്.
മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ എസ്.ഐ ജിമ്മി ജോസ്, സന്തോഷ്. കെ.ഡി., സീനിയർ സിവിൽ പൊലീസ് ഓഫീസർ എഡ്വിൻ റോസ്, അമൃതേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: