ലക്നൗ : 42 വർഷമായി അടച്ചിട്ടിരിക്കുന്ന സംഭാൽ ജില്ലയിലെ ശിവക്ഷേത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. മീററ്റിലെ ഷാഗാസ പ്രദേശത്തുള്ള പിപാലേശ്വർ ശിവക്ഷേത്രം 1982 മുതൽ അടച്ചിട്ടിരിക്കുകയാണ്. ആരതി നടത്തുന്നതിനിടെ പൂജാരിയെ കൊലപ്പെടുത്തിയതാണ് ക്ഷേത്രം അടച്ചിടാനുള്ള കാരണം. ഈ വിഷയം മതപരമായ സംഘർഷം വർദ്ധിപ്പിക്കുക മാത്രമല്ല, ഇരു സമുദായങ്ങൾക്കിടയിൽ ആഴത്തിലുള്ള തർക്കത്തിന് കാരണമാവുകയും ചെയ്തു.
ക്ഷേത്ര പൂജാരി ആരതി നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തെ തുടർന്ന് സംഘർഷവും കലാപവും പൊട്ടിപ്പുറപ്പെടുകയും നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ഇവിടെ ക്ഷേത്രമില്ലെന്ന് അവകാശപ്പെട്ട് മുസ്ലീം പക്ഷം രംഗത്തെത്തി.എന്നാൽ ഇത് പുരാതന ശിവക്ഷേത്രമാണെന്നും , വിട്ടു തരില്ലെന്നുമുള്ള നിലപാടിൽ ഹിന്ദുക്കളും ഉറച്ചു നിന്നു.
വൈകാതെ ഈ വിഷയം കോടതിയിലെത്തി. ഏഴ് വർഷം മുമ്പ് മീററ്റിലെ സിവിൽ കോടതി ഇതൊരു ക്ഷേത്രമാണെന്ന് വിധി പറഞ്ഞു. നിലവിൽ ക്ഷേത്രം തകർന്ന നിലയിലാണ്. ഈ പ്രദേശത്ത് ഇപ്പോൾ പൂർണ്ണമായും മുസ്ലീങ്ങൾ മാത്രമേ ഉള്ളൂ.
ക്ഷേത്ര പൂജാരി കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഇക്കാര്യം പരിശോധിക്കാൻ ഇവിടെ എത്തിയിരുന്നു . അന്നത്തെ സാഹചര്യം മനസ്സിലാക്കുകയും ഹൈന്ദവരുടെ വേദന കേൾക്കുകയും ചെയ്തു. എന്നിട്ടും തർക്കത്തിന് കൃത്യമായ പരിഹാരം കണ്ടെത്താൻ ഇന്ദിരാഗാന്ധിയും തയ്യാറായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക