ശിവഗിരി: ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍ എം.കെ. ഹരികുമാറിനേയും ശിവഗിരിമഠം ആദരിക്കും.
ഡോ. ഗീതാ സുരാജ് കഴിഞ്ഞ ആറുദശാബ്ദക്കാലമായി ഭാരതത്തിനകത്തും പുറത്തുമായി പ്രഭാഷണപരമ്പരയും ഒരു ഡസനിലധികം ശ്രീനാരായണ സംബന്ധിയായ കൃതികളും രചിച്ചിട്ടുണ്ട്. ഗീതാ സുരാജും ഭര്‍ത്താവ് സുരാജും ഗുരുദേവനെക്കുറിച്ചെഴുതിയ തീസിസിനാണ് ഡോക്റ്ററേറ്റ് നേടിയത്. ഗുരുസന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഡോ. ഗീതാ സുരാജിന് സമഗ്ര സംഭാവനാ പുരസ്‌കാരം നല്‍കി ആദരിക്കും.
എം.കെ. ഹരികുമാര്‍ ഗുരുദേവനെയും ഗുരുപ്രസ്ഥാനത്തെയും കൃതികളെയും ആസ്പദമാക്കി നിരവധി പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രീനാരായണായ എന്ന ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ബ്രഹദ് നോവലിന്റെ പേരിലാണ് ഹരികുമാറിനെ ആദരിക്കുന്നത്. ഗുരുദേവനെക്കുറിച്ചുണ്ടായ നോവലുകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശ്രീനാരായണായ എന്ന നോവലിന് നിരവധി പ്രസ്ഥാനങ്ങള്‍ ഇതിനകം പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ശിവഗിരി തീര്‍ത്ഥാടന ഭാഗമായി ഡിസംബര്‍ 29നു നടത്തുന്ന ഗുരുധര്‍മ പ്രചരണ സഭയുടെ സമ്മേളനത്തില്‍ വച്ച് രാവിലെ 10 മണിക്ക് എം.കെ. ഹരികുമാറിനും ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന മാതൃ യുവജന സമ്മേളനത്തില്‍ വച്ച് ഡോ. ഗീതാസുരാജിനും പുരസ്‌കാരങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക