കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ആറാമത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ കീല്‍ സ്ഥാപിക്കല്‍ ദക്ഷിണ നാവികസേന കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍ അഡ്മിറല്‍ സതീഷ് ഷേണായി നിര്‍വഹിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്ന ചടങ്ങളില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീജിത്ത് കെ. നാരായണന്‍, എക്സി. ഡയറക്ടര്‍മാരായ രാജേഷ് ഗോപാലകൃഷ്ണന്‍, എസ്. ഹരികൃഷ്ണന്‍, സിഎംഡിഎസ് പാര്‍ത്ഥിബന്‍ എന്നിവര്‍ പങ്കെടുത്തു.
എട്ട് എഎസ്ഡബ്ല്യൂ, എസ്ഡബ്ല്യൂയുസി കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് ഒപ്പുവച്ചിരുന്നു. നാവികസേനയുടെ സേവനത്തിലുള്ള അഭയ് ക്ലാസ് എഎസ്ഡബ്ല്യൂയു കോര്‍വെറ്റുകള്‍ക്ക് പകരം മാഹി ക്ലാസ് കപ്പലുകള്‍ നിലവില്‍ വരും. 25 നോട്ട് ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള കപ്പലുകളില്‍ വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതുമായ അത്യാധുനിക സോണാര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ചവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക