നോയിഡ : സർക്കാർ ഓഫീസിലെത്തിയ വൃദ്ധനെ ഒരു മണിക്കൂറോളം കാത്ത് നിർത്തിച്ച ജീവനക്കാർക്ക് ‘ സ്റ്റാൻഡപ്പ് ‘ ശിക്ഷ . ഉത്തർപ്രദേശിലെ നോയിഡ അതോറിറ്റിയിലെ ജീവനക്കാരാണ് ഡോക്യുമെൻ്റേഷൻ നടപടികൾക്ക് എത്തിയ വയോധികനെ ഒരു മണിക്കൂറിലധികം കാത്ത് നിർത്തിപ്പിച്ചത് .
സംഭവം അറിഞ്ഞ സിഇഒ വയോധികന് മുൻഗണന നൽകി ചുമതല പൂർത്തിയാക്കാൻ ജീവനക്കാരോട് ഫോണിൽ നിർദേശം നൽകി. എന്നിട്ടും ഉദ്യോഗസ്ഥർ പേപ്പർ വർക്കുകൾ വൈകിപ്പിച്ചു . ഇതാണ് സിഇഒ ഡോ. ലോകേഷിനെ പ്രകോപിതനാക്കിയത് . തുടർന്ന് അദ്ദേഹം ഓഫീസിൽ നേരിട്ട് എത്തി. ജീവനക്കാരോട് കൃത്യവിലോപം കാട്ടിയതിന് അരമണിക്കൂർ എഴുനേറ്റ് നിന്ന് തന്നെ ജോലി ചെയ്യാനും ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭാവിയിൽ ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ വകുപ്പുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സിഇഒ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: