India

തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററികാര്യ സമിതി ശുപാര്‍ശ ചെയ്തു

Published by

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) പ്രകാരമുള്ള വേതനം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററികാര്യ സമിതി നിര്‍ദേശിച്ചു. നിലവിലെ വേതനം വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ സമിതി, അത് നിയമ പരമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ പണപ്പെരുപ്പത്തിന് ആനുപാതികമായ സൂചികയോടു പൊരുത്തപ്പെടുന്നതാകണം വേതനം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2008 മുതല്‍ എംജിഎന്‍ആര്‍ഇജിഎയ്‌ക്കു കീഴില്‍ നല്‍കുന്ന വേതനം സമിതി വിലയിരുത്തി. അടിസ്ഥാന വേതന നിരക്കും തൊഴില്‍ദിനങ്ങളും പരിഷ്‌കരിക്കണം. 2009-2010 അടിസ്ഥാന വര്‍ഷമായുള്ള കണക്കുകൂട്ടല്‍ രീതി കാലഹരണപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക