Kerala

ആദിവാസി മധ്യവയസ്‌കനെ റോഡില്‍ വലിച്ചിഴച്ച കേസില്‍ 2 പ്രതികള്‍ കൂടി പിടിയില്‍

ഒളിവിലായിരുന്ന പ്രതികള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

Published by

വയനാട്: കൂടല്‍കടവില്‍ ആദിവാസി മധ്യവയസ്‌കനെ കാറില്‍ കുടുക്കി വലിച്ചിഴച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ കമര്‍ എന്നിവരാണ് അറസ്റ്റിലായത്.ഈ കേസില്‍ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, അഭിരാം എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഒളിവിലായിരുന്ന പ്രതികള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിവിധ സ്‌ക്വാഡുകളായി പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പിടിയിലായത്. നേരത്തെ പിടിയിലായിരുന്ന പ്രതികളെ കോടതി ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് 5 മണി യോടെയാണ് മാനന്തവാടി പനമരം കൂടല്‍കടവ് പ്രദേശത്ത് വച്ച് അക്രമി സംഘം ആദിവാസി വിഭാഗത്തില്‍ പെടുന്ന മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്. പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മാതന്‍. കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം കാറില്‍ വലിച്ച് ഇഴയ്‌ക്കുകയായിരുന്നു .കൈയ്‌ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും മാതന് സാരമായി പരിക്കേറ്റു

പ്രതികള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by