India

ദേഹാതി മാഡം..യുപി ഗ്രാമത്തിലെ ഈ മാഡം ലോകത്തെ ഞെട്ടിക്കുന്നു; യൂട്യൂബ് വഴി സ്വയം ഇംഗ്ലീഷ് പഠിച്ചു, ഇപ്പോള്‍ വീട്ടമ്മമാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു

12ാം ക്ലാസ് വരെ കഷ്ടിച്ചാണ് പഠിച്ചത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബഭാരം യശോധി ലോധിയുടെ ചുമലിലായി. കുടുംബം പുലര്‍ത്താന്‍ ചെറിയൊരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന വില്‍പനക്കാരിയായി. ഇംഗ്ലീഷ് പഠിക്കുന്നതോടൊപ്പം ആരംഭിച്ച യൂട്യൂബ് ചാനലാണ് യശോധി ലോധിയുടെ ജീവിതം മാറ്റിമറിച്ചത്.

Published by

ലഖ്നൗ: ദേഹാത് എന്നാല്‍ ഗ്രാമം. ദേഹാതി മാഡം എന്നാല്‍ കുഗ്രാമത്തിലെ ഇംഗ്ലീഷ് പറയുന്ന പെണ്ണ് എന്നാണ് ഈ യുപിക്കാരി അര്‍ത്ഥമാക്കുന്നത്. യശോധി ലോധി എന്നാണ് ഇവരുടെ ശരിയായ പേര്. സ്വയമാണ് അവര്‍ ഇംഗ്ലീഷ് പഠിച്ചത്. യുട്യൂബിന്റെ സഹായത്തോടെ. പക്ഷെ അവരുടേത് കദനകഥയാണ്.. 12ാം ക്ലാസ് വരെ കഷ്ടിച്ചാണ് പഠിച്ചത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബഭാരം യശോധി ലോധിയുടെ ചുമലിലായി. കുടുംബം പുലര്‍ത്താന്‍ ചെറിയൊരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന വില്‍പനക്കാരിയായി. ഉത്തര്‍പ്രദേശിലെ കൊഷാംബി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് യശോധി ലോധി വരുന്നത്.

ഇംഗ്ലീഷ് പഠിക്കുന്നതോടൊപ്പം ആരംഭിച്ച യൂട്യൂബ് ചാനലാണ് യശോധി ലോധിയുടെ ജീവിതം മാറ്റിമറിച്ചത്. ഇംഗ്ലീഷ് പഠിച്ചതും യൂട്യൂബിന്റെ സഹായത്തോടെയാണ്. 12ാം ക്ലാസ് വരെ ഹിന്ദി മീഡിയത്തില്‍ പഠിച്ച വ്യക്തിയാണ് ദേഹതി മാഡം. പിന്നീടാണ് യൂട്യൂബ് അവരുടെ ജീവിതം മാറ്റിമറിച്ചത്. അവര്‍ യൂട്യൂബില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നില്ല. പകരം മോട്ടിവേഷനും ഇന്‍സ്പിരേഷനും ഗട് സും നല്‍കുകയായിരുന്നു. സ്വന്തം അനുഭവത്തില്‍ നിന്നാണ് അവര്‍ സംസാരിച്ചത്.. ഇത് കേള്‍ക്കാന്‍ നിറയെ ആളുകളുണ്ടായി. പ്രത്യേകിച്ചും വീട്ടമ്മമാര്‍. അവര്‍ ദേഹാതി മാഡത്തില്‍ നിന്നും ലഭിച്ച ടിപുകള്‍ അവരുടെ ജീവിതപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഉപയോഗിച്ചു. നിരവധി വിഷയങ്ങളെക്കുറിച്ച് ദേഹാതി മാഡം ഇംഗ്ലീഷിലാണ് സംസാരിക്കുക. ചിലപ്പോള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരിക്കാം.

വിഷമിക്കുന്നത് നിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതായിരിക്കാം മറ്റൊരു വീഡിയോ. ചിലപ്പോള്‍ ചില വിഐപികളുമായുള്ള സംവാദമായിരിക്കാം. എങ്ങിനെയാണ് സന്തോഷമായിരിക്കുക?- തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചാണ് ദേഹതി മാഡം സംസാരിക്കുക. അണമുറിയാത്ത ഒഴുക്കുള്ള ഇംഗ്ലീഷ്. ഇന്ന് ദേഹാതി മാഡത്തിന്റെ യൂട്യൂബ് ചാനലിന് 3.73 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇംഗ്ലീഷ് വിത് ദേഹാതി മാഡം എന്നതാണ് ഈ യൂട്യൂബ് ചാനലിന്റെ പേര്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക