India

മുംബയില്‍ ബോട്ടപകടത്തില്‍ 13 മരണം, അപകടം നാവിക സേനബോട്ട് യാത്രാ ബോട്ടിലിടിച്ച്

നാവിക സേന ഹെലികോപ്റ്ററുകള്‍, നാവിക സേന ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ ബോട്ട്, മറൈന്‍ പൊലീസ് ബോട്ടുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Published by

മുംബയ് : മുംബയില്‍ വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ ഗുഹയിലേക്ക് പോയ യാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 13 ആയി. 101 പേരെ രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്.

കടലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്ര നടത്തുകയായിരുന്ന നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം വിട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.യാത്രാ ബോട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നാണ് യാത്ര തിരിച്ചത്.

മരിച്ചവരില്‍ മൂന്ന് നാവികസേനാംഗങ്ങളും ഉള്‍പ്പെടുന്നു.വൈകുന്നേരം 4 മണിയോടെയാണ് അപകടം.

നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി പുതിയ എഞ്ചിന്‍ പരീക്ഷിക്കുകയായിരുന്നു.നാവികസേനയുടെ ബോട്ടില്‍ രണ്ട് നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ ഉണ്ടായിരുന്നു. കടത്തു ബോട്ടില്‍ 80 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കേണ്ടില്ലാത്തതിനാല്‍ കടത്തു ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

നാവിക സേന ഹെലികോപ്റ്ററുകള്‍, നാവിക സേന ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ ബോട്ട്, മറൈന്‍ പൊലീസ് ബോട്ടുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

അപകടത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക