Kerala

സ്‌കൂള്‍ കലോത്സവത്തിലായാലും അന്തസ് പ്രധാനമെന്ന് മന്ത്രി ശിവന്‍കുട്ടി, രക്ഷിതാക്കള്‍ അതു കളങ്കപ്പെടുത്തരുത്!

Published by

തിരുവനന്തപുരം: ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകുമ്പോഴേയ്‌ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കമ്മ്യൂണിസമൊക്കെ വിട്ട്, സമ്പൂര്‍ണ്ണമായും ഒരു മാന്യദേഹമായി മാറും. അതിന്‌റെ ലക്ഷണങ്ങള്‍ കുറച്ചുകാലമായി കണ്ടുവരുന്നുണ്ട്. ഏറ്റവുമൊടുവില്‍ സ്‌കൂള്‍ കലോല്‍സവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അതു പ്രകടമായത്. പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ സ്‌കൂള്‍ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്നാണ് മന്ത്രിയുടെ തിരിച്ചറിവ്. പ്രതിപക്ഷത്തായിരിക്കെ നിയമസഭയില്‍ കാട്ടിക്കൂട്ടിയതൊക്കെ അന്തസാണെന്ന് ഇപ്പൊഴും വിശ്വസിക്കുന്ന ശിവന്‍കുട്ടിയുടെ തന്നെയാണ് ഈ വിലയിരുത്തല്‍. ഏതായാലും മന്ത്രിക്കു വിദ്യാഭ്യാസവും വിവരവും കൈവരുന്നതില്‍ ആനന്ദിക്കാം.
കലോത്സവ മത്സരങ്ങളിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ടായെന്നും ആരോഗ്യകരമായ കലോത്സവ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണിതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക