സമീപകാലമലയ സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു.
മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രംനിർമ്മി ച്ചിരിക്കുന്നത്
.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു ഡിസംബർ ഇരുപതിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു
വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്.
ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിന്റെ സംഗീതവും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്.
മൂന്നാർ, കൊച്ചി, എഴുപുന്ന , ദുബായ്. കൊല്ലം എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
ഉണ്ണി മുകുന്ദനു ജഗദീഷ്, സിദ്ദിഖ്,
ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി,മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് ഷമീർ മുഹമ്മദ് ‘
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്വമന്തക് പ്രദീപ്
പ്രൊഡക്ഷൻ മാനേജർ –ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
പി ആർ ഓ വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക