കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത് . പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഷാബ് ഇവിടെയെത്തിയത് .
ആസാമിൽ യു എ പി എ കേസിൽ കുടുങ്ങിയതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു ഷാബ് ഷെയ്ഖ്. പ്രതിയെ കുറിച്ചറിഞ്ഞ ആസം പോലീസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ കെട്ടിട നിർമ്മാണ ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ അടുത്തിടെ കാഞ്ഞങ്ങാട് എത്തിയത് .ആസം പൊലീസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ അറസ്റ്റ് ചെയ്തത്. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്നത്. പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. നടപടികൾ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചു കൊണ്ടു പോകുമെന്ന് ആസാം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക