Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് രവിചന്ദ്രന്‍ അശ്വിന്‍; ടെസ്റ്റിന് ശേഷം അപ്രതീക്ഷിത പ്രഖ്യാപനം

Published by

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തി ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്.

ബുധനാഴ്ച ബ്രിസ്ബേനിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
13 വര്‍ഷത്തെ കരിയറില്‍ 106 ടെസ്റ്റുകളാണ് അശ്വിന്‍ കളിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനം കളിച്ചത്. 537 വിക്കറ്റുകളാണ് നേടിയത്.

“ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്‌ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,” അശ്വിൻ പറഞ്ഞു. എനിക്ക് ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഹിത്തിനും എന്റെ നിരവധി ടീമംഗങ്ങൾക്കുമൊപ്പം എനിക്ക് ധാരാളം ഓർമ്മകൾ ഉണ്ട്, അവരിൽ ചിലരെ (വിരമിക്കൽ കാരണം) നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. പുറത്തേക്ക് പോകാനുള്ളവരുടെ കൂട്ടത്തിലാണ് ഞങ്ങളെന്ന് പറയാം’- അശ്വിൻ പറഞ്ഞു.

“തീർച്ചയായും നന്ദി പറയാൻ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞില്ലെങ്കിൽ ഞാൻ എന്റെ കടമകളിൽ പരാജയപ്പെടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by