Entertainment

ഒന്നുകില്‍ നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക അല്ലെങ്കില്‍ പിന്തുണയ്‌ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക; പ്രീതി സിന്റ

Published by

മുംബൈ: പ്രീതി സിന്റ കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏറ്റെടുത്ത് ആരാധകരും.

”ഒന്നുകില്‍ നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക അല്ലെങ്കില്‍ പിന്തുണയ്‌ക്കുന്ന
രാജ്യത്ത് പോയി ജീവിക്കുക” എന്നായിരുന്നു പ്രീതി സിന്റ എക്‌സില്‍ കുറിച്ചത്.

https://x.com/realpreityzinta/status/1868860689735123107 (ലിങ്ക് ക്ലിക് ചെയ്യുക)

പലസ്തീനെ പിന്തുണച്ച് എത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ വിമര്‍ശിച്ചാണ് കുറിച്ചതെന്നാണ് നെറ്റിസണിന്റെ വാദം. അതാണ് സത്യം. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെയാണ് എക്‌സ് പോസ്റ്റ്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് പലസ്തീനെ അനുകൂലിക്കുന്ന, പലസ്തീന്റെ പേരും, തണ്ണി മത്തങ്ങയുടെ ചിത്രവും ഉള്ള ബാഗ് ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. ഇതിന് പിന്നാലെയാണ് പ്രീതിയുടെ പോസ്റ്റും. എന്തായാലും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കമന്റുകളും വൈറലായി.

1971 ഡിസംബര്‍ 16 നാണ് പാകിസ്ഥാന്‍ സൈന്യത്തെ ഭാരതത്തിന്റെ സൈനികര്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ് രൂപീകൃതമാകുന്നത്. പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ നിര്‍ണായക വിജയത്തെ അനുസ്മരിക്കുന്നതിന് എല്ലാവര്‍ഷവും ബംഗ്ലാദേശ് വിജയ് ദിവസമായി ആഘോഷിക്കുന്ന വേളയിലാണ് പ്രിയങ്കയുടെ പലസ്തീന്‍ പിന്തുണ.

ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന ഹിന്ദു ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ പ്രതികരിക്കാതെ പലസ്തീന് വേണ്ടി മുന്നിട്ടിറങ്ങിയ പ്രിയങ്കയുടെ ഹിന്ദുവിരോധവും മുസ്ലീം പ്രീണനവും സോഷ്യല്‍ ഇടങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക