ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പരിക്ക്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ന് അവസാനിക്കുന്ന ഗബ്ബാ ടെസ്റ്റ് അടക്കമുള്ള ബാക്കി മത്സരങ്ങള്‍ നഷ്ടമാകും. വലത് കാല്‍ വണ്ണയ്‌ക്കാണ് പരിക്ക്.
ഗബ്ബ ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലത്തെ മത്സരങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ(സിഎ) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. ഹെയ്‌സല്‍വുഡ് അവസാന ദിവസമായ ഇന്ന് കളിക്കാനിറങ്ങില്ല. ഒരുപക്ഷെ പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമായേക്കും, ടീമിനെ വീണ്ടും അഴിച്ചുപണിയേണ്ടിവരുമെന്നും സിഎ പറഞ്ഞു.
അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയും ഹെയ്‌സല്‍വുഡിന് പരിക്കേറ്റിരുന്നു. ഭാരതം പരാജയപ്പെട്ട ആ മത്സരത്തില്‍ വെറും ആറ് ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിയത് ഹെയ്‌സല്‍വുഡ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക