മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സന്ദര്‍ശിച്ചു. ഇന്നലെ നാഗ്പൂര്‍ വിധാന്‍ ഭവനിലെത്തിയാണ് ഉദ്ധവ് ഫഡ്‌നാവിസിനെ കണ്ടത്. ഉദ്ധവിന്റെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, വരുണ്‍ സര്‍ദേശായി, സച്ചിന്‍ അഹിര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്‍ഡി മുന്നണിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലെ ഈ കൂടിക്കാഴ്ച ഏറെ വാര്‍ത്താ പ്രാധാന്യം നേടി. തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ഫഡ്‌നാവിസിനെ ഉദ്ധവ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക