World

യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

Published by

ദുബായ്: അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുള്ള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു.

വര്‍ഷത്തില്‍ 320 ദിര്‍ഹം പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം. വടക്കന്‍ എമിറേറ്റിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമായാണ് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പുതിയ വിസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവില്‍ അബുദാബി, ദുബായ് എമിറേറ്റുകളിലെ വിസക്കാര്‍ക്കു മാത്രമാണ് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമായുള്ളത്. മറ്റ് എമിറ്റേറുകളിലേക്കുകൂടി ഇന്‍ഷുറന്‍സ് പദ്ധതി വ്യാപിപ്പിച്ച് രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെയും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

2024 ജനുവരി ഒന്നിന് മുന്‍പ് നല്കിയ വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിര്‍ദേശം ബാധകമാകുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by