കോട്ടയം: കെട്ടിട നിര്‍മ്മാണത്തിനായി ഓണ്‍ലൈനില്‍ അയയ്‌ക്കുന്ന അപേക്ഷക്കു പുറമെ ബന്ധപ്പെട്ട രേഖകള്‍ പിഡി എഫ് ഫോര്‍മാറ്റില്‍ പഞ്ചായത്തിന്‌റെ മെയിലിലേക്കും അയയ്‌ക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം ചട്ടവിരുദ്ധമെന്ന് വിവരാവകാശ രേഖ. പല പഞ്ചായത്തുകളും ഇപ്രകാരം മെയില്‍ അയയ്‌ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഓണ്‍ ലൈനിലും പേപ്പര്‍ ഫയലായും രേഖകള്‍ നല്‍കുന്നതിനു പുറമെയാണ് മെയിലിലും അയയ്‌ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും മെയില്‍ അയച്ചില്ല എന്ന കാരണത്താല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നിഷേധിക്കാന്‍ പാടില്ലെന്നും പഞ്ചായത്തു വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി അമരവിള സ്വദേശി റിന്‌റുവിനു നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക