ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശിരച്ഛേദം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഷെയ്ഖ് അത്താൽ അറസ്റ്റിൽ. യോഗിയ്‌ക്കെതിരെ അത്താൽ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു . അതിനു പിന്നാലെയാണ് നോയിഡ പോലീസ് ഇയാളെ പിടികൂടിയത്.
കത്തികളും ,പിസ്റ്റളും, വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.ഷെയ്ഖ് അത്താൽ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . തന്റെ സുരക്ഷയ്‌ക്കും ആളുകളെ ഭയപ്പെടുത്തുന്നതിനുമാണ് താൻ ആയുധങ്ങൾ സൂക്ഷിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് .
എല്ലാ പള്ളികളും സർക്കാർ പൊളിക്കുന്നുവെന്ന് ആരോ തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാലാണ് താൻ ഈ പ്രകോപനപരമായ പരാമർശം നടത്തിയതെന്നും ഷെയ്ഖ് അത്താൽ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനും അനധികൃത മുസ്ലീം പള്ളികളും മസാറുകളും പൊളിക്കുന്നതിനും ഉച്ചഭാഷിണികൾക്കും അനധികൃത അറവുശാലകൾക്കുമെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നിട്ടിറങ്ങി എന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു. ബിസ്മി ചൊല്ലി യോഗിയെ വധിക്കുമെന്നായിരുന്നു അത്താലിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: