Kerala

വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച ഗുണ്ട കമ്രാന്‍ സമീര്‍ അറസ്റ്റില്‍

കഠിനംകുളം സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ കമ്രാന്‍ സമീര്‍ പ്രതിയാണ

Published by

തിരുവനന്തപുരം: കഠിനംകുളത്ത് നായയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ പൊലീസ് പിടികൂടി.കഠിനംകുളം സ്വദേശി കമ്രാന്‍ സമീറിനെയാണ് പൊലീസ് പിടികൂടിയത്.

പ്രദേശത്തുളള വീട്ടില്‍ കയറി ഇയാള്‍ വളര്‍ത്തു നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

കഠിനംകുളം സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ കമ്രാന്‍ സമീര്‍ പ്രതിയാണ. കഠിനം കുളത്തെ സക്കീറിന്റെ വീട്ടിലായിരുന്നു വളര്‍ത്തു നായയുമായി ഇയാള്‍ അതിക്രമം കാട്ടിയത്.

ചാന്നാങ്കരയില്‍ നിന്നാണ് കമ്രാന്‍ സമീറിനെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സക്കീറിന്റെ പിതാവ് അബ്ദുള്‍ ഖാദറാണ് കഠിനംകുളം സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കാപ്പാ കേസില്‍ ഒരു വര്‍ഷത്തെ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് സമീര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by