ഹൈദ്രാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്ജുന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത നടന് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഡിസംബര്‍ 4 ന് സന്ധ്യ തീയറ്ററില്‍ തന്റെ ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ പ്രീമിയറില്‍ അല്ലു അര്ജുന് പങ്കെടുക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. താരത്തെ ഒരു നോക്ക് കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു, അല്ലു അര്ജുന് തന്റെ വാഹനത്തിന്റെ സണ്‍റൂഫില്‍ നിന്ന് ആരാധകരെ കൈവീശി കാണിച്ചതോടെ സ്ഥിതി വഷളാവുകയും രേവതി എന്ന സ്ത്രീയുടെ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: