തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘നയി ചേതന’ ദേശീയതല കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ന് കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും.
സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തോടു കൂടി കാര്‍ണിവല്‍ ആരംഭിക്കും. കാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും.
ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ എന്നതാണു ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നയി ചേതന ദേശീയതല ക്യാമ്പയിന്റെ ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവ4ക്കു വിവേചനമില്ലാതെയും അതിക്രമങ്ങള്‍ നേരിടാതെയും സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു ക്യാമ്പയിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: