വാരണാസി : ക്ഷേത്രങ്ങളുടെ നഗരമായ കാശിയിലെ മുസ്ലീം പ്രദേശമായ മദൻപുരയിൽ 40 വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രം കണ്ടെത്തി. ക്ഷേത്രത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ക്ഷേത്രത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സനാതന രക്ഷക് ദൾ അംഗങ്ങൾ സ്ഥലത്തെത്തി.
ദശാശ്വമേധ് പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. ക്ഷേത്രത്തിന് 250 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉൾവശം മണ്ണിട്ട് നികത്തിയിട്ടുണ്ട്.പുഷ്പദന്തേശ്വരത്തിന് തെക്ക് പരം സിദ്ധിപ്രദ സിദ്ധേശ്വര ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത് .
ക്ഷേത്രവുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് സനാതൻ രക്ഷക് ദൾ പ്രസിഡൻ്റ് അജയ് ശർമ പറഞ്ഞു. ഒരു കാലത്ത് ഈ പ്രദേശത്ത് ധാരാളം ഹിന്ദുക്കൾ ഉണ്ടായിരുന്നു.ക്രമേണ മുസ്ലീങ്ങൾ സ്ഥലവും വീടും വാങ്ങാൻ തുടങ്ങി. ക്ഷേത്രം പരിപാലിക്കുന്നവരും താമസം മാറി പോയതോടെ ക്ഷേത്രം അടച്ചുപൂട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക