Kerala

കാനന പാതയില്‍ വരുന്നവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

Published by

ശബരിമല: അയ്യപ്പദര്‍ശനത്തിന് പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകള്‍ നടന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കുന്നു. ഇരു പാതകളിലൂടെയും നടന്നെത്തുന്നവര്‍ക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നല്‍കും. പമ്പയില്‍ നിന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവര്‍ക്ക് ആ വഴിയുമാകാം. മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീര്‍ത്ഥാടകര്‍ക്ക് ചന്ദ്രാനന്ദന്‍ റോഡിലൂടെ സന്നിധാനത്ത് പ്രവേശിക്കാം.

ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയില്‍ നിന്നും നടപന്തലില്‍ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വരി ഉണ്ടാകും. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് എളുപ്പം ദര്‍ശനം നടത്താം. വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏര്‍പ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ടാഗ് നല്‍കേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക