ഭുവനേശ്വർ : ഐഎഎസ് ഉദ്യോഗസ്ഥൻ ബിഷ്ണുപദ സേത്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം.
കോൺഗ്രസിന്റെ യുവജന-വിദ്യാർത്ഥി വിഭാഗങ്ങളായ ഒഡീഷ ഛത്ര കോൺഗ്രസും, യുവ കോൺഗ്രസുമാണ് പ്രതിഷേധവുമായി എത്തിയത്.10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ബിഷ്ണുപദ സേത്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എന്നാൽ ഇതിനിടെ സമീപത്തെ തേനീച്ചക്കൂട് ഇളകി . തേനീച്ചകൾ കൂട്ടത്തോടെ എത്തി. പ്രതിഷേധക്കാരിൽ ചിലർ ബാനറുകൾ പുതച്ചും രക്ഷ നേടാൻ ശ്രമിച്ചു.ചിലർ നിലത്ത് വീണു.പോലീസ് ഉദ്യോഗസ്ഥർ പോലും ഓടി രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: